Education/CareerKerala

സേ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടും: വി. ശിവന്‍കുട്ടി

തിരുവനന്തപുരം(Thiruvananthapuram): എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി സേ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സാങ്കേതികതടസ്സം നേരിട്ട പശ്ചാത്തലത്തിലാണ് ഈ നടപടി. 28 മുതല്‍ ജൂണ്‍ 5 വരെയാണ് പരീക്ഷ. സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ ജൂണ്‍ രണ്ടിനുമുന്‍പ് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതെസമയം, സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക്  തുടക്കമായി. ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നല്‍കാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.

Highlights: Application period for SE exams will be extended: V. Sivankutty

error: