Kerala

റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിങ് നിരക്ക്; സമയാനുസരണം 5 രൂപ മുതൽ 2100 വരെ

തൃശൂർ (Thrissur ):റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ.

സൈക്കിൾ, ഇരുചക്ര വാഹനം, മൂന്ന്, നാല് ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീ ക്രമത്തിൽ, വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും പ്രകാരമാണ്. 2 മണിക്കൂർ വരെ – 5, 10, 30, 130 രൂപ. 2 മുതൽ 8 മണിക്കൂർ വരെ- 10, 20, 50, 270 രൂപ. 8 മുതൽ 24 മണിക്കൂർ വരെ – 10, 30, 80, 380 രൂപ.

Highlights: New parking rates at railway station; from Rs 5 to Rs 2100 depending on time

error: