HighlightsKerala

ഗ്രൂപ്പിസം, പരാതിപ്പെട്ടിട്ടും പരിഹാരമില്ല’, പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പ്രവർത്തകരുടെ പ്രതിഷേധ യോഗം

പാലക്കാട് (Palakkad): പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ യോഗം. കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്. പാലക്കാട്ടെ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വിശദീകരിക്കുന്നത്.

ഗ്രൂപ്പ് നേതാക്കളുടെ താല്പര്യം മാത്രമാണ് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ സംരക്ഷിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഡിസിസി പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്നാണ് കൺവെൻഷൻ ചേരുന്നതെന്നും നേതാക്കൾ വിശദീകരിക്കുന്നു. കെപിസിസി പുനഃസംഘടനക്ക് പിന്നാലെയാണ് കൺവെൻഷൻ ചേരുന്നതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതിന് പിന്നാലെ പാലക്കാട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ അനുകൂലിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.  പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Highlights: “Protest meeting by workers against the Palakkad DCC president”

error: