KeralaTop Stories

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്, തെളിവില്ലാതാക്കാൻ രഹസ്യ ആപ്പ്; അന്വേഷണത്തിന് വിജിലൻസ്

കൊച്ചി(Kochi): ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ കേസില്‍ സമഗ്ര അന്വേഷണം തുടങ്ങി വിജിലന്‍സ്. കൂടുതൽ ഇഡി കേസുകളിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ സംശയം. ഇഡി സമനൻസ് അയച്ച പത്തിലേറെ ആളുകളിൽ നിന്ന് സംഘം പണം വാങ്ങിയെന്നാണ് നിഗമനം. വിജിലൻസിന് സംശയമുള്ള സമൻസ് ഇഡി ഓഫീസിൽ നിന്ന് അയച്ചത് ഇമെയിൽ വഴി. കത്ത് വഴി സമൻസുകൾ എന്തുകൊണ്ടാണ് അയക്കാത്തതെന്ന് വിജിലൻസ് പരിശോധിക്കും. ഇഡി ഉദ്യോഗസ്ഥനും ഇടനിലക്കാരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിച്ചത് രജ്ഞിത്താണെന്നും വിജിലൻസ് വ്യക്തമാക്കുന്നു. കൈക്കൂലി പണത്തിന്റെ 60 ശതമാനം ഇഡി ഉദ്യോഗസ്ഥൻ തന്നെ എടുത്തിരുന്നുവെന്ന് വിൽസൺ മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം തെളിവില്ലാതാക്കാൻ കൈക്കൂലി ഇടപാടുകൾക്കായുള്ള ആശയ വിനിമയം രഞ്ജിത്ത് നടത്തിയത് രഹസ്യ ആപ്പ് വഴിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഈ ആശയവിനിമയങ്ങൾ വീണ്ടെടുക്കുന്നത് കേസിൽ നിർണായകമാകും. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന്റെ ഫോണിൽ നിർണായക വിവരങ്ങൾ ഉണ്ടെന്ന് സൂചനയുമുണ്ട്. ഇഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി രജ്ഞിത്തിന് അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധങ്ങൾ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. രഞ്ജിത്തിന്റെ ഫോൺ കോടതിയുടെ അനുമതിയോടെ പരിശോധനക്ക് അയക്കും.

Highlights: Bribe case against ED officer: Secret app used to destroy evidence

error: