കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു
കോഴിക്കോട്(Kozhikode): പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ ഫയർഫോഴ്സ് സംഘത്തെ എത്തിച്ചത്.
ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്. ബസ് സ്റ്റാന്റിന്റെ ഉൾ വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകൾ മുഴുവൻ മാറ്റി.
ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ വിവരം. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി.
Highlights: Massive fire breaks out at Kozhikode new bus stand, clothing shop gutted, fire spreads to more shops