നാലുവയസുകാരിയുടെ കൊലപാതകം; പീഡനത്തിനിരയായി, പിതാവിന്‍റെ സഹോദരൻ കസ്റ്റഡിയിൽ
കൊച്ചി(Kochi): മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിരയായെന്ന് പോസ്റ്റ്മാർട്ട്ം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ പിതാവിന്‍റെ സഹോദരൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക.
Highlights: Murder of four-year-old girl; father’s brother in custody after being tortured
updating…