Kerala

അന്നൂസ് റോഷനെ പാർപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ; യുവാവെത്തിയ ടാക്സിയുടെ ഡ്രൈവർ കസ്റ്റഡിയിൽ

മലപ്പുറം(Malappuram): കൊടുവള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിലെന്ന് വിവരം. വാർത്ത പ്രചരിച്ചതിന് പിന്നാലെ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പ്രതികൾ പാലക്കാട് ഇറങ്ങുകയാണ് ചെയ്തത്.

മലപ്പുറം മോങ്ങത്തുവെച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. അന്നൂസ് എത്തിയ ടാക്സിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി സുഷീർ അറിയിച്ചു. 


Highlights: Annus Roshan was kept in a secret center in Mysore; the taxi driver who brought the young man is in custody

error: