KeralaTop Stories

അൻവറിന് വഴങ്ങിയില്ല; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും; പ്രഖ്യാപനം ഉടൻ

നിലമ്പൂർ (Nilambur): നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ സ്ഥാനാർഥിയായേക്കും. മറ്റ് പേരുകൾ ഉണ്ടാകില്ല. കെപിസിസി ഉടൻ ഹൈക്കമാന്റിന് കത്ത് കൈമാറും. പ്രഖ്യാപനം ഇന്നുണ്ടാകും. അതേസമയം, പി വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അൻവർ സ്ഥാനാർഥിയാകണമെന്നാണ് തൃണമൂൽ പ്രവർത്തകരുടെ പൊതുവികാരം.

സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാന്റ് ആണ് നടത്തുകയെന്നും ആര് സ്ഥാനാർഥിയായി എത്തിയാലും മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിക്കുന്നതിൽ പിവി അൻവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചാൽ മത്സരിക്കാനും തയ്യാർ എന്ന നിലപാടിലാണ് പിവി അൻവർ എന്നാണ് സൂചന. യുഡിഎഫ് സ്ഥാനാർഥി വരട്ടെ, സ്ഥാനാർഥിയോടൊപ്പം ഉണ്ടാകുമോ എന്ന് അതിനുശേഷം ആലോചിക്കാമെന്ന് പിവി അൻവർ നേരത്തെ സ്ഥാനാർഥിയായി ഏത് ചെകുത്താനെയും പിന്തുണയ്ക്കുമെന്ന് ഇന്നലെ പറഞ്ഞ അൻവർ ഇന്ന് തിരുത്തി. നല്ല ചെകുത്താൻ ആകണമെന്നായിരുന്നു പ്രതികരണം.

ഷൗക്കത്തിന് നിലമ്പൂരിൽ കടുത്ത എതിർപ്പുണ്ടെന്ന പക്ഷമാണ് അൻവർ ഉയർത്തുന്നത്. വ്യക്തിപരമായി എതിരല്ല. ജയമാണ് പ്രധാന മെന്നും കടുപ്പിച്ച് കോൺഗ്രസ് നേതൃത്വത്തെ തൃശങ്കുവിലാക്കുന്നു അവസാന നിമിഷത്തിൽ അൻവർ. ഉപതിരഞ്ഞെടുപ്പ് എത്തിയിട്ടും മുന്നണി പ്രവേശനം നടക്കാത്തതിലുള്ള നീരസവും മറച്ചു വയ്ക്കുന്നില്ല. എന്നാൽ അൻവറിന്റെ ഇപ്പോഴത്തെ നിലപാട് സമ്മർദ തന്ത്രം എന്നതാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. ഹൈക്കമാന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ രാഷ്ട്രീയ തുടർച്ചലനങ്ങൾ ഉറപ്പ്.

Highlights : Aryadan Shoukat will be the UDF candidate in Nilambur

error: