Kerala

നിലമ്പൂരില്‍ പൊതുസമ്മതനായ സ്വതന്ത്രന് സാധ്യത; സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം(Thiruvananthapuram): നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയെ കൊണ്ടുവരാനാണ് സാധ്യത. പൊതു സമ്മതമുള്ള അനുയോജ്യനായ ഒരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുമെന്നതാണ് പാര്‍ട്ടിയുടെ നിലപാട് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം. നിലവിൽ സ്ഥാനാർഥിയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, ശരിയായ സമയത്ത് അനുയോജ്യനെന്നു തോന്നുന്ന ആളെ മുന്നോട്ടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ സിപിഎം ഔദ്യോഗികമായി മത്സരിക്കില്ലെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പുറത്തെടുക്കാനാണ് ചിന്ത. യുഡിഎഫില്‍ അകത്തും പുറത്തുമായി പൊട്ടിത്തെറിയാണ് നിലനില്‍ക്കുന്നതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.

Highlights: A popular independent candidate is likely in Nilambur; MV Govindan says he will decide on the candidate later

error: