സ്കൂളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ
തൃശൂർ(Thrissur): തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധയേറ്റ് 50-ൽ അധികം കുട്ടികൾ ചികിത്സയിൽ. വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുള്ളത്.
Highlights: Food poisoning at school; more than 50 children undergoing treatment