Local

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; സംഭവം കൊടുവള്ളിയിൽ

കൊടുവള്ളി(Koduvally): പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരുക്ക്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാട് വെച്ചാണ് അപകടം ഉണ്ടായത്. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിതിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

അതേസമയം എറണാകുളത്ത് ആൽമരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക് പറ്റി. ഏലൂർ വടക്കുംഭാഗം പാട്ടുപുരയ്ക്കൽ അമ്പലത്തിന് സമീപത്തെ ആൽമരത്തിന്റെ വലിയ ചില്ല ഒടിഞ്ഞു വീണാണ് അപകടം. വഴിയരികിൽ നിന്നിരുന്ന വിദ്യാർത്ഥി അടക്കം രണ്ടുപേർക്കാണ് പരുക്കേറ്റത്.

Highlights: Police jeep loses control and crashes into electric pole; accident reported.

error: