Local

ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു



കോഴിക്കോട്ട് (KOZHIKODE) ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദ (13) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതോടെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് രാവിലെ ആറുമണിയോടെ മരണം സംഭവിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Highlights: A 13-year-old girl from Koyilandy attempted suicide at a relative’s house and later died while undergoing treatment

error: