മാളയിൽ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; യുവാവ് കസ്റ്റഡിയില്‍
തൃശൂർ (THRISSUR): മാളയിൽ കാണാതായ ആറുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനിശ്ശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥി ആബേലിന്റെ മൃതദേഹമാണ് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
ആലിബിന്റേത് കൊലപാതകമാണെന്ന് റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനായ ജോജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പറഞ്ഞ പ്രകാരമാണ് കുളത്തിൽ പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു. കുളത്തിൽ തള്ളിയിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നും ജോജു മൊഴി നൽകി. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Highlights: Six-year-old boy found dead in Mala; youth in custody