ഉത്സവത്തിന് എത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട(Pathanamthitta): ഉത്സവം കൂടാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീടിന്റെ മുറ്റത്തുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
രണ്ടുദിവസമായി കാണാതായിരുന്ന അരുൺ രാജിനെ പരിസരപ്രദേശങ്ങളിലും ബന്ധുവീടുകളിലും നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉത്സവം കഴിഞ്ഞ് രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജ് പിറ്റെന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു. പിന്നീട് ബന്ധുക്കളുടെ വിവരം അടിസ്ഥാനമാക്കി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അടൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള റെസ്ക്യൂ സംഘത്തിൽ സീനിയർ ഓഫിസർ അജിഖാൻ യൂസഫിന്റെ നേതൃത്വത്തിൽ അരുൺജിത്, രഞ്ജിത്, പ്രശോബ്, സജാദ്, വേണു എന്നിവർ പങ്കെടുത്തു.
Highlights: Man who came for festival found dead in well