തിരുവനന്തപുരത്ത് വീടിന്റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി; എജി ഓഫിസിലെ ഉദ്യോഗസ്ഥൻ പിടിയിൽ
തിരുവനന്തപുരം(Thiruvanathapuram): വീട്ടിലെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥൻ എക്സൈസ് പിടിയിൽ. ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ ജിതിനാണ് പിടിയിലായത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി.
കമലേശ്വരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്. ജിതിന്റെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ്. മൂന്നു പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
Highlights: AG office official arrested for cultivating cannabis on terrace of house in Thiruvananthapuram