വയലായുടെ ജന്മദിന ഓര്‍മയില്‍
തൃശൂര്‍(THRISSUR): ഡോ. വയലാ വാസുദേവന്‍ പിള്ള 80-ാം ജന്മദിനത്തില് അയ്യന്തോള്‍ വയലാ കള്‍ച്ചറല്‍ സെന്ററില്‍ വയലാ വാര്‍ഷികം സംഘടിപ്പിച്ചു. രാവിലെ 9.30ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജോയ് മാത്യു മുഖ്യാഥിതിയായി. ടി.എം. എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.ഡി. ഡേവീസ്, എന്‍. രാജഗോപാല്‍, ശ്രീജിത്ത് രമണന് തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് അരീന തീയറ്റര്‍ സര്‍ക്കിളിന്റെ ഏകപാത്രനാടകം ചിന്താവിഷ്ട അവതരിപ്പിച്ചു. ഡോ. എം. പ്രദീപന് ആവിഷ്കാരവും സംവിധാനവും നിര്‍വഹിച്ച് മീരകേശവന് രംഗത്ത എത്തുന്ന ചിന്താവിഷ്ട അഭിനേത്രിയിലേക്കുള്ള ഒരു സ്ത്രീയുടെ തയ്യാറെടുപ്പും വിവിധ കഥാപത്രങ്ങളിലേക്കുള്ള രൂപ-ഭാവമാറ്റങ്ങളുമാണ് ആവിഷ്കരിക്കപ്പെട്ടത്.
Highlights: In memory of Viola vasudevan pillai birthday