പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു
പാലക്കാട്(palakkad): പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്. ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്.
Highlights: Nine cows killed after being hit by a train in Malampuzha, Palakkad