Local

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ

പാലക്കാട്(Palakkad): മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Highlights: Siblings drowned in Malampuzha Dam; bodies recovered early this morning

error: