പള്ളുരുത്തിയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
കൊച്ചി(Kochi): കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Highlights: Middle-aged man found dead at home in Palluruthy; son in custody