Local

ശബരിമല ദർശം കഴിഞ്ഞ് മടങ്ങവേ ഷോക്കേറ്റു, നീലിമലയിൽ തീർഥാടകയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട(Pathanamthitta): ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീർഥാടക ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ്  ഭരതമ്മക്ക് ഷോക്കേറ്റത്.

ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Highlights: Pilgrim dies tragically in Neelimala after suffering shock while returning from Sabarimala darshan

error: