Local

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, 3 പേർ കസ്റ്റഡിയിൽ

കൊല്ലം(kollam): ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം.  സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.  ഇന്നലെ രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 3 പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 5 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തൽ.

Highlights: Youth stabbed to death in Kollam Chithara; friend also injured, 3 people in custody

error: