നെടുമങ്ങാട്ട് അമ്മയെ മകൻ ചവിട്ടിക്കൊന്നു; എല്ലുകൾ പൊട്ടിയ നിലയിൽ
നെടുമങ്ങാട്(Nedumangad): തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയെയാണ് (85) ചവിട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ ആയിരുന്നു മണികണ്ഠൻ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന ഓമനയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെയും ഇയാൾ അമ്മയെ മർദിച്ചതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.
Highlights: Son tramples mother to death in Nedumangad; bones broken