National

ബെംഗളൂരു അപകടം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സിദ്ധരാമയ്യ

ബെംഗളൂരു(Bengaluru): ബെംഗളൂരുവിൽ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറെയും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അടുത്ത നടപടി
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അല്ലെങ്കിൽ ആർ‌.സി‌.ബി, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, അവരുടെ പബ്ലിഷിസ്റ്റ് ഡി‌.എൻ‌.എ എന്റർടൈൻമെന്റ് എന്നിവയ്‌ക്കെതിരെയായിരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കൽ കുൻഹയുടെ ഏകാംഗ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു.

Highlights: Bengaluru accident: Siddaramaiah says top police officer suspended

error: