ഒരു വയസുകാരിയെ കടിച്ചെടുത്ത് തെരുവുനായ; 2 ദിവസത്തെ തിരച്ചിലിൽ കിട്ടിയത് രക്തം പുരണ്ട വസ്ത്രം മാത്രം
സൂറത്ത്(Surat): ഗുജറാത്തിലെ സൂറത്തിൽ അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത് തെരുവുനായ. നായ കടിച്ചെടുത്തു കൊണ്ടുപോയ ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാം ദിവസമായിട്ടും കണ്ടെത്താനായില്ല. ചൊവ്വാഴ്ചയാണ് കുഞ്ഞിനെ കാണാതായത്.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പിഞ്ചുമകളേയാണ് തെരുവുനായ കടിച്ചെടുത്തത്. ഗുജറാത്തിലെ സൂറത്തിലെ വാവ് ഗ്രാമത്തിലെ താൽക്കാലിക ഷെഡ്ഡിൽ താമസിച്ചിരുന്ന തൊഴിലാളികളുടെ കുഞ്ഞിനെയാണ് തെരുവു നായ കൊണ്ടുപോയത്.
ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിനിടെ കുഞ്ഞിന്റെ രക്തം പുരണ്ട വസ്ത്രം മാത്രമാണ് കണ്ടെത്താനായത്.
കുഞ്ഞിന്റെ അമ്മ അത്താഴം തയ്യാറാക്കുന്നതിനിടെ കുഞ്ഞിനെ ഷെഡിൽ കിടത്തി ഉറക്കിയിരിക്കുകയായിരുന്നു. കുഞ്ഞിനെ കടിച്ചെടുത്ത നായ സമീപത്തെ പാടത്തേക്കാണ് ഓടിപ്പോയത്.
അമ്മയുടെ നിലവിളി കേട്ടെത്തിയവർ പൊലീസിൽ വിവരമറിയിക്കുകയും സംയുക്ത തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും നാട്ടുകാരും അടക്കമാണ് കുഞ്ഞിനായി തെരച്ചിൽ നടത്തുന്നത്. സമീപത്തെ കരിമ്പ് പാടങ്ങളിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്.
Highlights: Stray dog bites 1-year-old girl; 2-day search finds only bloody clothes from