തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി; പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി(Kochi): പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസയച്ചു. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് നൽകിയ ഹർജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയത്.
രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ പ്രിയങ്ക സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യ ഹരിദാസ് ഹർജി നൽകിയത്. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്.
ഹർജി ചൊവ്വാഴ്ച പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റീസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Highlights: High Court issues notice to Priyanka Gandhi on petition questioning election victory