National

അഹമ്മദാബാദ് വിമാന ദുരന്തം: 110 മരണം

ഗുജറാത്ത്(Gujarat): അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 110 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

12 ക്രൂ മെമ്പേഴ്സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. ഉച്ചയ്ക്ക് 1:40 ഓടെയാണ് അപകടം. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 6 പോർച്ചുഗീസ് പൗരന്മാരും ഉൾപ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാർ.

Highlights: Ahmedabad plane crash: 110 dead

updating…

error: