NationalTop Stories

എയർ ഇന്ത്യ വിമാനാപകടം: അത്ഭുതകരമായി ഒരാൾ രക്ഷപ്പെട്ടതായി സ്ഥിതീകരണം

അഹമ്മദബാദ്(Ahmedabad): ​എയർ ഇന്ത്യ വിമാനാ ദുരന്തത്തിൽ അത്ഭുതകരമായി ഒരാൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വിസ്വാഷ് കുമാര്‍ രമേശ് (40) ആണ് രക്ഷപ്പെട്ടത്. അദ്ദേഹം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. “സീറ്റ് നമ്പർ 11 എയിൽ നിന്ന് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടെന്നാണ് നിലവിൽ വരുന്ന വിവരങ്ങൾ.

മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഒന്നും പറയാനാവില്ല. വിമാനം ജനവാസ മേഖലയിൽ തകർന്നുവീണതിനാൽ മരണസംഖ്യ ഉയർന്നേക്കാം എന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി.എസ്. മാലിക് പറഞ്ഞു.

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സ്ഥലത്തെത്തി

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി റാം മാഹന്‍ നായിഡു വിമാന ദുരന്തം നടന്ന സ്ഥലത്തെത്തി. സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

രാജ്യത്തെ പിടിച്ചുലച്ച ദുരന്തമാണ്. ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ കുടുംബത്തിനൊപ്പമാണ് ഹൃദയം. എല്ലാവരുടെയും ജീവന്‍ അത്യന്ത്യം അമൂല്യമാണ്. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രതികരിച്ചു. അതിനായി ഏതറ്റം വരെ പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.

Highlights: Air India plane crash: One person miraculously survived, confirmed

UPDATING….

error: