National

നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂർ അന്തരിച്ചു

പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോർട്ട്. പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങുകയും തുടർന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ. വ്യാഴാഴ്ച ഇംഗ്ലണ്ടിൽ വെച്ചായിരുന്നു അന്ത്യം.

Highlights: Actress Karisma Kapoor’s ex-husband Sanjay Kapoor passes away

error: