National

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ : നിയമ നടപടികള്‍ വേഗത്തിലാക്കും

ധാക്ക: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ നിയമ നടപടികള്‍ വേഗത്തിലാക്കുമെന്ന്   ഇടക്കാല ബംഗ്ലാശേദ് സര്‍ക്കാര്‍.   

ബലാത്സംഗ കേസുകളിലെ അന്വേഷണം 15 ദിവസത്തിനുള്ളിലും വിചാരണ 90 ദിവസത്തിലും പൂര്‍ത്തിയാക്കണം എന്ന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് നിയമ ഉപദേഷ്ടാവായ ആസിഫ് നസ്രുള്‍ പറഞ്ഞു.

നിലവില്‍ ബലാത്സംഗ കേസുകളുടെ അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം എന്നും 180 ദിവസത്തിനുള്ളിൽ വിചാരണ നടത്തണമെന്നുമാണ് നിയമം. ബംഗ്ലാദേശില്‍ ബലാത്സംഗ കേസിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്.

മഗുരയില്‍ എട്ട് വയസുകാരിയെ സഹോദരിയുടെ ഭര്‍തൃപിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് നടന്ന ഈ അതിക്രമത്തെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം ഉള്‍പ്പെടെ ആലോചിച്ചുകൊണ്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

error: