സുരക്ഷാ ഭീഷണി: മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
മുംബൈ: സുരക്ഷാ ഭീഷണിയെത്തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുളള എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വിമാനം സുരക്ഷാ ഏജൻസികളുടെ പരിശോധനയിലാണ്, 2025 മാർച്ച് 11 ന് 0500 മണിക്കൂറിൽ സർവീസ് നടത്തുന്ന തരത്തിൽ വിമാനം പുനഃക്രമീകരിച്ചിരിക്കുകയാണ്, അതുവരെ എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസം, ഭക്ഷണം, മറ്റ് സഹായങ്ങൾ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് എയർ ഇന്ത്യ ഉറപ്പ് നൽകി.