National

വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്ക് ആർ.എസ്.എസ് ഉടൻ എത്തും, ഭരണഘടന മാത്രമാണ് രക്ഷ: രാഹുൽ ഗാന്ധി

ന്യൂഡൽഹി (NEW DELHI): വഖഫ് ബില്ലിൽ നിന്ന് ക്രൈസ്തവരിലേക്കെത്താൻ ആർഎസ്എസിന് അധിക നാളുകൾ വേണ്ടെന്ന വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വഖഫ് ബിൽ രാജ്യസഭയും അംഗീകരിച്ചതിന് പിന്നാലെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സ്വത്ത് വിവരങ്ങളെക്കുറിച്ച് പറയുന്ന ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയത്.

വഖഫ് ബിൽ ഇപ്പോൾ മുസ്‌ലിങ്ങളെയാണ് ആക്രമിക്കുന്നതെങ്കിലും ഭാവിയിൽ അത് മറ്റ് മതങ്ങളെ ലക്ഷ്യം വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന നയങ്ങളെ പ്രതിരോധിക്കേണ്ടത് ജനങ്ങളുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ മൂന്നിനാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി മറിച്ച് കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.

ലേഖനത്തിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഓർഗനൈസറിന്റെ ലേഖനം സൈറ്റിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.

Highlights: RSS will soon reach out to Christians from Waqf Bill, only the Constitution is the salvation: Rahul Gandhi

error: