National

മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി വെട്ടേറ്റുമരിച്ചു

മംഗളൂരു(Mangaluru): മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്റംഗ് ദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിലവില്‍ സുഹാസ് ഷെട്ടി ബജ്റംഗ് ദളില്‍ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.

മംഗളുരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകള്‍ ഉണ്ട്. മംഗളുരു പൊലീസിന്റെ റൗഡി പട്ടികയില്‍ പെട്ട ആള്‍ കൂടിയാണ് സുഹാസ്. ഫാസില്‍ വധക്കേസില്‍ ജാമ്യത്തില്‍ ആയിരുന്നു. 2022 ജൂലൈ 28-നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. ഈ കേസിലെ മുഖ്യപ്രതി ആണ് സുഹാസ് ഷെട്ടി. ബജ്റംഗ് ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ ബാജ്‌പേ പൊലിസ് കേസ് അന്വേഷണം തുടങ്ങി. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Highlight: Another political murder in Mangaluru; Bajrang Dal leader Suhas Shetty hacked to death from

error: