National

ഗോവയില്‍ ലൈരായ് ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കിലും ഏഴ് മരണം, 30 പേര്‍ ആശുപത്രിയില്‍

ഗോവ(Goa): ഗോവയിലെ ലൈരായ് ദേവി ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ പെട്ട് 30ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഗോവയിലെ ഷിര്‍ഗാവോയില്‍ നടന്ന ശ്രീ ലൈരായ് സത്ര ഉത്സവത്തിനിടെ തിരക്കുണ്ടായത്. അപകടത്തിന്റെ കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും മാപുസയിലെ നോര്‍ത്ത് ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി ഗോവ ജില്ല ആശുപത്രി സന്ദര്‍ശിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ കുറിച്ചോ മരണപ്പെട്ടവരെ കുറിച്ചോ ഉള്ള വ്യക്തിഗത വിവരങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നും അധികൃതര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Highlights: Seven dead, 30 hospitalized in stampede during Lairai temple festival in Goa

error: