National

പ്രത്യാക്രമണം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കാൻ’: സൈന്യം

ന്യൂഡൽഹി ( New Delhi) : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കാനാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് സൈന്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടി നടത്തിയത്. പാകിസ്ഥാനിൽ ഭീകരരുടെ നിരവധി പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. സാധാരണക്കാർ കൊല്ലപ്പെട്ടിട്ടില്ല. ഭീകരരെ മാത്രമാണ് വധിച്ചതെന്നും സൈന്യം.

കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഇന്ത്യ 9 ഭീകര ക്യാമ്പുകളിൽ കൃത്യമായ ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളെയും സാധാരണ പൗരന്മാരെയും ആക്രമിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയും പങ്കെടുത്തു.

Highlights: Justice must be served to the families of those killed in the retaliatory strike, Army

error: