പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് സിന്ദൂറിലൂടെ മറുപടി; വിശദീകരിച്ച് വനിതാ കേണലും വിങ് കമാന്‍ഡറും
ന്യൂഡൽഹി(New Delhi): ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് സ്ത്രീകളിലൂടെ തന്നെയാണ് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. പഹല്‍ഗാമിന് തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ നടപടി വിശദീകരിക്കാനെത്തിയത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു. പോയി മോദിയോട് പറയൂ എന്നാണ് ഭീകരര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തങ്ങളോട് പറഞ്ഞതെന്ന് ഷിമോഗ സ്വദേശിയായ പല്ലവി പ്രതികരിച്ചിരുന്നു. പല്ലവിയെ പോലെ ഭര്‍ത്താവ് നഷ്ടപ്പെട്ടയാളാണ് ഹിമാന്‍ഷി നര്‍വാളും. വിവാഹിതയായി മധുവിധു പോലും കഴിയുന്നതിന് മുന്‍പേയാണ് പ്രിയതമന്‍ ഭീകരരുടെ തോക്കിന്‍ മുനയിൽ മരിച്ചുവീണത്.
ഹിമാന്‍ഷിയെ പോലെ പ്രഗതി ജഗ്‌ദേല്‍, അഷന്യ ദ്വിവേദി, സംഗീത ഗമ്പോതെ, പിന്നേയും നിരവധി പേര്‍. ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് അവസാനം ഇന്ത്യ കനത്ത മറുപടി നല്‍കിയിരിക്കുന്നു. വിവാഹിതരായ ആ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ആ ദൗത്യത്തിന് സൈന്യം നല്‍കിയ പേരാകട്ടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ സ്ത്രീകളുടെ കണ്ണീരിന് സൈന്യം നല്‍കിയ ആദരമായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Highlights: Tears of women who fell in the Pahalgam valley answered through sindoor; Explained by a woman Colonel and a Wing Commander