National

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ന്യൂഡൽഹി(New Delhi): സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കുമെന്നാണ് വിവരം.  17,04,367 വിദ്യാർത്ഥികളാണ് സിബിഎസ് ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.   

Highlights: CBSE Plus Two examination results published.

error: