ഇന്ത്യാ-പാക് സംഘർഷം: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ സുരക്ഷ വർധിപ്പിച്ചു
ന്യൂഡൽഹി (New Delhi): ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി ബുധനാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഡൽഹി പോലീസാണ് സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി, മന്ത്രിക്ക് സഞ്ചരിക്കാനായി ഒരു പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിക്ക് ചുറ്റുമുള്ള സുരക്ഷാ വലയവും വിപുലീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി , മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രധാന വ്യക്തികളുടെ സുരക്ഷാ കവചങ്ങളും ഡൽഹി പൊലീസ് പുനഃപരിശോധിച്ചുവരികയാണ്.
Highlights: India-Pakistan conflict: Security beefed up for External Affairs Minister S. Jaishankar