വഖഫ് ഭേദഗതി: ചീഫ് ജസ്റ്റിസിൻ്റെ ബഞ്ച് ഹർജികൾ ഇന്ന് പരിഗണിക്കും
ന്യൂഡൽഹി (New Delhi): വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതിിനെതിരെ പ്രദേശവാസി കക്ഷിചേരാൻ നൽകിയ അപേക്ഷയും ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്.
നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയിൽ കൂടുതൽ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങൾ കോടതി നേരത്തെ നൽകിയിരുന്നു.
Highlights: Waqf Amendment: The Chief Justice’s bench will consider the petitions today.