ഓപ്പറേഷൻ സിന്ദൂർ; പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി (New Delhi): ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ എന്നാണ് റിപ്പോർട്ട്. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വൻതുക നീക്കിവെച്ചതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിനായി റെക്കോര്‍ഡ് തുകയാണ് വകയിരുത്തിയിരുന്നത്. 6.81 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.53% വര്‍ധനവായിരുന്നു ഇത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക ബജറ്റിന്റെ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചത്
Highlights: Operation Sindoor; India Set to Increase Defence Budget