National

ചാർമിനാറിന് സമീപം വൻ തീപിടിത്തം, 17 പേര്‍ മരിച്ചു; അപകടം വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവില്‍

ഹൈദരാബാദ്(Hyderabad): ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.  ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്.  20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്.  തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പതിനൊന്നോളം ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

Highlights: Massive fire near Charminar, 17 dead; the accident occurred on a street crowded with houses and commercial establishments.

error: