നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി
ന്യൂഡൽഹി (New Delhi): നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി കോടതിയില്‍. 2023 നവംബറിൽ കേസിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടുന്നത് വരെ വരുമാനമുണ്ടാക്കി. ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രഥമ ദൃഷ്ട്യാ കേസ് നിലവിലുണ്ട് എന്നുമാണ് ഇഡി അറിയിച്ചിരിക്കുന്നത്.
അതേസമയം ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുമ്പോഴാണ് ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജി) എസ് വി രാജു കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്.
പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽ നിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് എഎസ്ജി പറഞ്ഞു.
Highlights: National Herald case: Rahul Gandhi and Sonia Gandhi laundered black money, says ED.