HighlightsKeralaPublic

മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം(ERNAKULAM): വൈപ്പിൻ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്‍റെ കാര്‍ പോര്‍ട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.

വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കാണ് താമസം. സ്മിനുവിന്‍റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും തല പൊട്ടിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Highlights: Young man found dead in Munambam

error: