Special Features

പ്രതീക്ഷകള്‍, ആശങ്കകള്‍, നവചിന്തകളിലൂടെ

ഷെജീന ഗുരുവായൂര്‍

ഇന്ന് കുട്ടികളിൽ പ്രതീക്ഷകളെക്കാളേറെ ആശങ്കകളാണ്. ആരെ പഴിചാരാണം, കുഞ്ഞുങ്ങള്‍ വരദാനങ്ങളാണ്, നാളെകളുടെ പ്രതീക്ഷകളാണ്. നാളെത്തെ ഭാവി അവരുടെ കൈകളിണാണെങ്കില്‍ ഇന്ന് അവരുടെ ഭാവി നമ്മുടെ കൈകളിലാണ്.

പ്രതീക്ഷകള്‍ അറ്റ് പോകുന്ന കാഴ്ച്ചകളാണ് നിത്യവും. കൊടും അക്രമങ്ങളും, പീഡനങ്ങളും മൂലം കുട്ടികളെ പുറത്ത് പോലും ഇറക്കാന്‍ പേടിക്കുന്നു. കഴുകന്‍ കണ്ണ് എവിടെയുമുണ്ട്, ഇന്ന് സ്വന്തം വീട്ടില്‍ തന്നെ ആരും സുരക്ഷിതരല്ല.

മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെടുന്നവര്‍. തെറ്റിനുള്ള ശിക്ഷകള്‍ ലഭിക്കും എന്നുള്ള തിരിച്ചറിവ് വന്ന് കഴിഞ്ഞാല്‍ ഒരു പരിധിവരെ ഇതെല്ലാം മാറ്റിയെടുക്കാം. ആദ്യം മാതാപിതാക്കള്‍ കുട്ടികളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാവാന്‍ നോക്കുക.

നമ്മുടെ മക്കള്‍ക്ക് നമ്മളോട് എന്തും തുറന്ന് പറയാന്‍ കഴിയണം.. അതിനുള്ള പൂര്‍ണ സ്വാതന്ത്രം നല്‍കി വളര്‍ത്തണം. ലഹരിയുടെ നിഴല്‍ വീണാല്‍ പിന്നെയവര്‍ പലതും ഒളിക്കും. മാനസിക സമര്‍ദം മൂലം വിഷാദ രോഗികളെ പോലെ ആകുന്ന കുട്ടികളെ നാം കണ്ടിട്ടില്ലേ.

പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ പെട്ടെന്ന് ഒന്നിനും ശ്രദ്ധ ഇല്ലാത്ത പോലെ പോകുന്നത്. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്നത്, ചിലര്‍ സ്വന്തം മക്കളെ കാര്യങ്ങള്‍ നോക്കാന്‍ പോലും സമയമില്ലാതെ സമ്പാതിക്കാനുള്ള ഓട്ടപാച്ചിലിലാണ്.

എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും മക്കളുടെ ജീവിതം കരകയറുവാനാവാതെ കൈവിട്ട് പോയിട്ടുണ്ടാകും. കുട്ടികള്‍ക്ക് ആദ്യം നല്ല പാഠങ്ങള്‍ പഠിപ്പിക്കുക. സ്‌നേഹം കൊടുക്കുക. ഇതിനര്‍ഥം സ്‌നേഹം കിട്ടാത്ത കുട്ടികള്‍ വഴി തെറ്റി പോകുന്നുവെന്നോ, മക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് മാതാപിതാക്കള്‍ ഉത്തരവാദികള്‍ ആണെന്നുമല്ല. നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കൂട്ടിചേര്‍ത്തതാണ്.

വരും തലമുറയിലെ കുട്ടികളെ ഓര്‍ത്ത് ഉള്ളില്‍ ഇപ്പോഴേ ആശങ്ക പരന്നിട്ടുണ്ട്. പരസ്പരം സ്‌നേഹം കുറഞ്ഞു, മുതിര്‍ന്നവരെ ബഹുമാനം ഇല്ലാതെ ആയി.
സ്വന്തം കാര്യത്തിലേക്ക് മാത്രമായി അവര്‍ ഒതുങ്ങി.. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്.

എന്തു ചെയ്താലും പണത്തിന്റെ ബലമുണ്ടെങ്കില്‍ ഊരി പോരാമെന്നുള്ളത് തന്നെയാണ് ഇത് പോലെ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം. വേണ്ട ശിക്ഷ കൊടുക്കുമെന്ന നിയമം കേവലം കടലാസ് തുണ്ടുകളില്‍ മാത്രമാകുന്നു…

Highlights: Through hopes, concerns, and new ideas

error: