എന്താണ് ഈ ഹൈക്കോടതിയിൽ നടക്കുന്നത്”? അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി
മോഹൻദാസ് പാറപ്പുറത്ത്
അലഹബാദ് ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി വരുന്ന വിചിത്രമായ നിരീക്ഷണങ്ങളിലും വിധി പ്രസ്‌താവനങ്ങളിലും ആശങ്ക രേഖപ്പെടുത്തിയാണ് സുപ്രീംകോടതിയുടെ മേൽപറഞ്ഞ വാക്കുകൾ. സ്ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ അവധാനതയോടെയുള്ള സമീപനമല്ല കോടതിയിൽ നിന്നുണ്ടാകുന്നത്. സുപ്രീം കോടതി ജഡ്‌ജിമാരായ ബി.ആർ ഗവായ്, എ.ജി മസിഹ് എന്നിവരാണ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി വന്നത്. ബലാത്സംഗ ശ്രമത്തേക്കുറിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി “വിവേചന രഹിതവും മനുഷ്യത്വരഹിതവുമാണ്. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് റാം മനോഹർ നാരായണ മിശ്രയുടെ ന്യായവാദങ്ങളെ വിമർശിച്ച സുപ്രീം കോടതി, ജഡ്‌ജി പൂർണ്ണമായ സംവേദനക്ഷമതയില്ലായ്‌മ പ്രകടിപ്പിക്കുന്നു എന്നും പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌പർശിക്കുന്നതും അവളുടെ പൈജാമയിലെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമത്തിൽ ഉൾപ്പെടുത്തില്ലെന്ന് ഒരു ഹൈക്കോടതി ജഡ്‌ജി വിധിച്ചപ്പോൾ, “ഇര സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തി” എന്നു പ്രസ്‌താവിച്ചുകൊണ്ട് അതേ കോടതിയിലെ മറ്റൊരു ജഡ്‌ജി ബലാത്സംഗ പ്രതിക്ക് ജാമ്യം അനുവദിച്ചു.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായഭരണഘടനാ കോടതികളിൽ ഒന്നായ അലഹാബാദ് ഹൈക്കോടതിയിൽ നിന്നുള്ള രണ്ടു ജഡ്ജിമാരുടെ ഉത്തരവുകളാണ് മേൽപ്പറഞ്ഞ രണ്ടും. ഈ ഉത്തരവുകളെ സുപ്രീംകോടതി നിശിതമായി വിമർശിച്ചു മാത്രവുമല്ല മരവിപ്പിക്കുകയും ചെയ്തു. “എന്തിനാണ് ഈ നിരീക്ഷണങ്ങളെല്ലാം നടത്തുന്നത്? ഈ ഹൈക്കോടതിയിൽ എന്താണ് സംഭവിക്കുന്നത്? സുപ്രീംകോടതി ചോദിച്ചു. ബലാത്സംഗ കേസുകളിൽ ഹൈക്കോടതിയുടെ സമീപക്കാലത്തെ എതിർപ്പേറിയ പരാമർശങ്ങൾക്ക് സുപ്രീംകോടതി ശക്തമായ വിമർശനം ഉന്നയിച്ചത്. മാർച്ച് 17 നും 26 നും ഉണ്ടായ വിധികളെ ആസ്‌പദമാക്കിയാണ്.
മാറിടങ്ങളിൽ സ്‌പർശിക്കുന്നതും പൈജാമയിലെ ചരടുകൾ വലിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ അല്ലെന്നും, മറിച്ച് ഗുരുതരമായ ലൈംഗികാതിക്രമമാണെന്നും വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ ഒരാൾക്കു അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ പരാതിക്കാരി മദ്യപിച്ച ശേഷം പ്രതിയുടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചതിലൂടെ “സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തുക” യാണെന്നതാണ് കോടതി പറഞ്ഞത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഒരു സ്ത്രീക്ക് “തൻ്റെ പ്രവൃത്തിയുടെ ധാർമ്മികതയും പ്രാധാന്യവും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്നു” എന്നാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞത്.
വിദ്യാർത്ഥിയായ യുവതി തന്നെ ദൽഹിക്കടുത്ത നോയിഡയിൽ വിടാമെന്ന വാഗ്ദാനം ചെയ്‌തിരുന്നതായും പകരം ഗുഡ്‌ഗാമിലെ ഒരു ഫ്ളാറ്റിലേക്കു കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായും യുവതിപോലീസിനോട് പരാതിയിൽ പറയുന്നു. അവിടെ ഒരു റസ്റ്റോറൻ്റിൽ എല്ലാവരും ചേർന്ന് മദ്യം കഴിക്കുകയും അവൾ അമിതമായി മദ്യപിക്കുകയും ചെയതു എന്നാണ് പ്രതിക്കുവേണ്ടി കോടതിയിൽ വാദിച്ചത്.തന്നെ രണ്ടുതവണ ബലത്സംഗം ചെയ്‌തു എന്ന ഇരയുടെ ആരോപണം തെറ്റാണെന്നും രേഖയിലുള്ള തെളിവുകൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. കേസിൻ്റെ വസ്‌തുതകൾ കണക്കിലെടുക്കുമ്പോൾ, ഇതു ബലാത്സംഗ കേസല്ല, മറിച്ച് ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിന്റെ കേസാണെന്നും അപേക്ഷകൻ വാദിക്കുന്നത് എന്താണ് ഹൈക്കോടതി വിധിയെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞത്? “സെൻസിറ്റീവ് കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്‌ജിമാർ ശ്രദ്ധാലു വായിരിക്കണം.”ഒരാൾക്ക് ജാമ്യം നൽകാൻ താല്പര്യമുണ്ടെങ്കിൽ അത് കുഴപ്പമില്ല.
പക്ഷേ, അവൾ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുന്ന തരത്തിൽ നിരീക്ഷണങ്ങൾ നടത്തുന്നത് എന്തിനാണ്?” ഇരയുടെ മാറിടങ്ങളിൽ തൊടുന്നതും പൈജാമയിലെ ചരടുകൾ പൊട്ടിക്കുന്നതും ബലാത്സംഗമോ, ശ്രമമോ ആയികണക്കാക്കില്ല. നേരത്തെ ഒരു കേസിൽ നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ,ഹൈക്കോടതിയുടെ ഈ വിധികൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയാണുണ്ടായത്. ഹൈക്കോടതിയുടെ തീരുമാനത്തെ “ഞെട്ടിപ്പിക്കുന്നത്” എന്നു വിശേഷിപ്പിച്ചുകൊണ്ട് സുപ്രീംകോടതി ഹൈക്കോടതിയുടെ നേരത്തേ പുറപ്പെടുവിച്ച വിധി മരവിപ്പിക്കുകയാണ് ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംക്കോടതി സ്റ്റേ ചെയ്തോടെ, വിഷയം ഇനി പുനപരിശോധിക്കും. അതേസമയം ഹൈക്കോടതി ജസ്റ്റിസ് മാർക്കെതിരെ എന്ത് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നു കാത്തിരുന്നു മനസ്സിലാക്കാം.
Highlights: “What is going on in this High Court?” Supreme Court against Allahabad High Court