മനുഷ്യത്വം നശിക്കുമ്പോൾ…
ശ്രുതി. എൻ. പി
മനുഷ്യത്വം നശിക്കപ്പെട്ടാൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?… ഇന്നത്തെ തലമുറ നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്. മനുഷ്യന്റെ ഉത്ഭവം മുതൽ മനുഷ്യത്വവും ഉത്ഭവിച്ചിരിക്കണം. സഹജീവികളോടുള്ള സ്നേഹം, കരുണ, കരുതൽ ഇവയാണല്ലോ മനുഷ്യത്വം. എന്നാൽ ഇന്ന് നൂറിൽ മുക്കാൽ ശതമാനം ആളുകൾക്കും സഹജീവികളോട് നീതി പുലർത്താൻ കഴിയുന്നുണ്ടോ? വളരെ ദുർലഭമാണ്. മാതാപിതാക്കളെന്നോ, മക്കളെന്നെ, ഭർത്താവെന്നോ, സഹപാഠിയെന്നോ ആരുമായ്‌ക്കൊള്ളട്ടെ സ്വന്തം കാര്യത്തിന് വേണ്ടി കൊല്ലാൻ പോലും മടിയില്ലാത്ത ഒരു കാലത്തിൽ നമ്മൾ എത്തിനിൽക്കുന്നു എന്നത് വളരെ വേദനാജനകമായ കാര്യമാണ്. ദിനം തോറും പത്രവാർത്തകളിൽ ഇത്തരം സംഭവങ്ങൾ കൂടി വരുന്നതല്ലാതെ കുറയുന്നത് കാണാൻ കഴിയുന്നില്ല.
മനുഷ്യൻ ഇങ്ങനെ അക്രമകാരികളാവാൻ മുഖ്യ കാരണം ലഹരിയുടെ പിടിയിൽ അകപ്പെടുന്നത് കൊണ്ടാണ്. ഇന്ന് ലഹരി വിതരണം വളരെ സുഖമമായി ലഭ്യമാവുന്നു എന്നതും ഇതിന്റെ കാരണം തന്നെ. ഏതൊരു നാടിന്റെയും സമ്പത്ത് യുവതലമുറയാണ്. വിദ്യാസമ്പന്നരും ഭൗതികവും ആരോഗ്യപരവുമായ യുവതലമുറ ഇപ്പോൾ ലഹരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. ലഹരിക്കടിമയായി ഏത് കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിൽ എത്തിനിൽക്കുകയാണ് ലോകം. വിദ്യാലയങ്ങളും ഗ്രാമങ്ങളും ലഹരി മാഫിയ കൈവെള്ളയിലൊതുക്കിയിരിക്കുന്നു. ഇതിനെതിരെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിനാശം കഠിനമായിരിക്കും. ഇത്തരത്തിൽ വർഷങ്ങൾ കടന്നു പോകുകയാണെങ്കിൽ ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ വളരെ വലിയ നാശം സംഭവിച്ചേക്കാം. അതിനാൽ ഭൂമിയിൽ മനുഷ്യത്വം നിലനിൽക്കേണ്ടത് അത്യാവശ്യം തന്നെ ഓരോരുത്തരും അതിനായി പ്രവർത്തിക്കുക.
Highlights: When humanity is destroyed…