Sports

നോര്‍വേ ചെസ്സില്‍ മാഗ്‌നസ് കാള്‍സനെ വീഴ്ത്തി ഡി ഗുകേഷ്

നോര്‍വെ(Norway): നോര്‍വേ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ ഇതാദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സണെതിരെ ആധികാരികമായ വിജയം നേടിയത്. തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ പ്രതികരിച്ചത്. മേശയില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് കാള്‍സന്‍ വേദി വിട്ടത്.

പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്‌നസ് കാള്‍സണ്‍ മേശമേല്‍ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ നോര്‍വേ ചെസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശമേല്‍ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.

Highlights: D Gukesh defeats Magnus Carlsen in Norway Chess

error: