Sports

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും നിരാശ, പ്ലേ ഓഫ്‌ കാണാതെ പുറത്ത്, ഹോം മത്സരത്തിൽ ജംഷഡ്പൂർ എഫ് സി യുമായി സമനില

പ്ലേ ഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്‌ സിയുമായി സമനില (1-1) പാലിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലം തൊടാതെ പ്ലേ ഓഫിൽ നിന്നും പുറത്തായി.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ദാന ഗോള്‍ വിജയം തടയുകയായിരുന്നു. 35ാം മിനിറ്റില്‍ കോറുസിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐ എസ് എല്ലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല.

22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് 9ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് യോഗ്യത ലഭിക്കില്ല. നിര്‍ണായക സമനിലയോടെ 22 കളിയില്‍ 38 പോയിന്റുമായി ബെംഗളൂരിനെ മറികടന്ന് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ടീം നേരത്തേ പ്ലേഓഫ് ഉറപ്പാക്കിയിരുന്നു. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

error: