പ്രഖ്യാപനം വന്നു, അജിങ്ക്യ രഹാനെ കെകെആറിനെ നയിക്കും
2025 ലെ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചു. വെങ്കിടേഷ് അയ്യറിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു.
2024 ലെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായാണ് രഹാനെ നിയമിതനായത്. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ നയിച്ച പരിചയസമ്പന്നനായ ബാറ്റ്‌സ്മാനു കീഴില്‍ കെകെആര്‍ അവരുടെ കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്നു.
ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നിനെ നയിക്കുന്നതില്‍ രഹാനെ ആവേശം പ്രകടിപ്പിച്ചു. മാര്‍ച്ച് 22 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കെകെആ അവവരുടെ കിരീട പ്രതിരോധം ആരംഭിക്കും.