Sports

ഐപിഎൽ പതിനെട്ടാം സീസണിന് നാളെ തുടക്കം; ആരാധകര്‍ക്ക് നിരാശയായി കാലവസ്ഥാ പ്രവചനം

കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐപിഎല്ലിന് തിരിതെളിയാൻ ഇനി ഏതാന മണിക്കൂറുകൾ മാത്രം. കിരീടത്തിനായി 10 ടീമുകൾ 13 വേദികളിലായി കൊമ്പുകോർക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണാണ് നാളെ കൊൽക്കത്തയിൽ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്  റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

error: