Sports

മക്കളേ.. അതങ്ങ് ഉറപ്പിച്ചു! മെസിയും ടീമും ഒക്ടോബറില്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ കേരളവും ഇടം പിടിക്കുന്നു. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഒക്ടോബറില്‍ കേരളത്തില്‍ നടക്കുന്ന ഒരു സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ മെസി 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തുന്നു.


കഴിഞ്ഞ വര്‍ഷം നവംബറില്‍, കേരള കായിക മന്ത്രിയായിരുന്ന വി അബ്ദുറഹ്‌മാന്‍, അര്‍ജന്റീന ടീം കൊച്ചിയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ എച്ച്.എസ്.ബി.സി ഇന്ത്യ അര്‍ജന്റീനിയന്‍ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറി, ഇന്ത്യയില്‍ ഫുട്‌ബോളുമായി സഹകരിച്ചും പ്രോത്സാഹിപ്പിച്ചും മത്സരം ഒക്ടോബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു.


2011 സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ അര്‍ജന്റീന ടീം കളിക്കാനെത്തിയിരുന്നു. വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസിയും പന്തു തട്ടിയിരുന്നു. കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ഈ മത്സരം വിജയിച്ചത്.

Highlights: Messi and Team in Kerala This October

error: